കോഴഞ്ചേരി : കുഴിക്കാല ആയൂര്‍വേദ ആശുപത്രിയില്‍ മൂന്നു വര്‍ഷമായി മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റ ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ ഒരു ഡോക്ടര്‍, ഒരു നേഴ്‌സ് ഉള്‍പ്പെടെ നാല് പേരുടെ സേവനം ഇവിടെ ലഭ്യമാണ്. കിടത്തി ചികിത്സ ഇല്ലെങ്കിലും ധാരാളം ആളുകള്‍ ചികിത്സ തേടി വരുന്നുണ്ട്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പഞ്ചായത്ത് അംഗം ബെന്നി കുഴിക്കാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here