പത്തനംതിട്ട
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ഈ വർഷത്ത സപ്തദിന സഹവാസ ക്യാമ്പ് ‘ഗാന്ധിസ്മ്യതി അറ്റ് 150’ എന്ന പേരിൽ ശനിയാഴ്ച മുതൽ 27 വരെ കേരളത്തിലുടനീളം 1315 സ്കൂളുകളിലായി സംഘടിപ്പിക്കും.
ജില്ലയിൽ 59 യൂണിറ്റുകൾ ഇതിൽ പങ്കാളികളാകും. പൊതുവിദ്യാലയ നവീകരണ പദ്ധതിയായ അക്ഷര സ്മൃതി, ജീവൻ രക്ഷ എന്ന സമഗ്രപ്രഥമ ശുശ്രൂഷ പരിശീലനം, ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗ സമത്വം എന്ന ആശയത്തിലധിഷ്ഠിതമായ സമദർശൻ, മഹാത്മജിയുടെ 150 –-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിയനാശയങ്ങളുടെ പ്രചാരണാർഥം നടത്തുന്ന ഗാന്ധി സ്മൃതി സദസ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്‌. പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രീഷ്യൻസിന്റെ സഹായത്തോടെ 26 ന് സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ ഹയർ സെക്കൻഡറി എൻഎസ്എസ് ജില്ലാ കൺവീനർ വി എസ് ഹരികുമാർ, ജേക്കബ് ചെറിയാൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here