പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ന​ത്ത ജാ​ഗ്ര​ത. പ​ത്ത​നം​തി​ട്ട​യി​ല്‍ എണ്‍പതുവ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബാ​യി​ല്‍​നി​ന്നും​വ​ന്ന ആ​ളു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യ വ​യോ​ധി​ക​യെ​യാ​ണ് ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ബാ​ര്‍​ബ​ര്‍ ഷോ​പ്പ്, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ഡി​എം​ഒ എ.എല്‍ ഷീ​ജ പ​റ​ഞ്ഞു. ഐ​സ​ലേ​ഷ​ന്‍ സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here