തിരുവല്ല ∙ വെളിച്ചവും വെള്ളവുമില്ലാതെ റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ ഇൻഫർമേഷൻ സെന്റർ. മാസങ്ങളായി അടഞ്ഞുകിടന്ന സെന്റർ. ശബരിമല തീർഥാടനത്തോടനുബന്ധിച്ചാണ് തുറക്കുന്നത്. പക്ഷെ തീർഥാടനം തുടങ്ങി ഒരു മാസമായിട്ടും വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കാനുള്ള നടപടി ആയിട്ടില്ല.കഴിഞ്ഞ ശബരിമല സീസൺ സമയത്തു പ്രവർത്തിച്ച വകയിൽ റെയിൽവേയ്ക്ക് 6000 രൂപ വൈദ്യുതി ചാർജായി നൽകാനുണ്ടായിരുന്നു. ഇതു കിട്ടാതിരുന്നതിനെ തുടർന്നാണ് റെയിൽവേ വൈദ്യുതി ബന്ധം വിഛേദിച്ചത്. സ്റ്റേഷന്റെ പ്രവേശന കവാടത്തിലാണ് സെന്റർ. ഇവിടെ സ്ഥിരമായി പൊലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. രാത്രിയിൽ ഇവർ ഇരുട്ടത്തിരിക്കുകയാണ് ചെയ്യുന്നത്. പ്രീ പെയ്ഡ് ഓട്ടോ-ടാക്സി കൗണ്ടറും ഇവിടെയാണ് പ്രവർത്തിക്കേണ്ടത്. എടിഎമ്മും ഇവിടെയാണ്.ശബരിമല തീർഥാടന ഒരുക്കങ്ങൾക്ക് നഗരസഭയ്ക്ക് സർക്കാരിൽ നിന്നു എല്ലാ വർഷവും ധനസഹായം നൽകുന്നുണ്ട്. ഇതിൽ നിന്നുള്ള പണം ഉപയോഗിച്ച് വൈദ്യുതിതുക നൽകാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here