ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രതന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രമേൽശാന്തി പട്ടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ദേവീഭാഗവത നവാഹയജ്ഞത്തിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഗ്രന്ഥസമർപ്പണം നടത്തി. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. ചടങ്ങുകൾക്ക് അശോകൻ നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, വിനോദ് നമ്പൂതിരി, ആനന്ദ് നമ്പൂതിരി, രാജേഷ് നമ്പൂതിരി, നന്ദനൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. 20-ന് രാവിലെ 9.30-ന് നാരീപൂജ. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ ഭദ്രദീപ പ്രകാശനം നിർവഹിക്കും. സമ്മേളനം മനോജ് പണിക്കർ ശ്രീശൈലവും, നാരീപൂജ ബിന്ദു മനോജ് ശ്രീശൈലവും ഉദ്ഘാടനം ചെയ്യും. 27-ന് ഉച്ചയ്ക്ക് മൂന്നിന് തിരുവാഭരണ ഘോഷയാത്ര. ആറിന് കാവടി വിളക്ക്. 28-ന് ഉച്ചയ്ക്ക് 12-ന് ചക്കരക്കുളത്തിൽ ആറാട്ടും, തൃക്കൊടിയിറക്കും. നവാഹയജ്ഞത്തോട് അനുബന്ധിച്ച് 251 അംഗ ചക്കുളത്തമ്മ മാതൃസമിതിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും അന്നദാനം നടത്തും. ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, ഉത്സവ കമ്മിറ്റി സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here