തിരുവല്ല ; ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലാണ് ബിജെപിയുടെ നേതൃത്വത്തിൽ മാലിന്യത്തിലെതിരായ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. മാലിന്യ സംസ്കരണ രംഗത്ത് ഏറെ നേട്ടങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പഞ്ചായത്താണ് ഇരവിപേരൂർ. എന്നാൽ മാലിന്യം തള്ളുന്ന റോഡുകളും പാടശേഖരങ്ങളും ഇല്ലാത്ത ഒരു വാർഡുപോലുമില്ല എന്നതാണ് സ്ഥിതി.
കേരളത്തിലെ ഏക ഖനിയെന്നറിയപ്പെട്ടിരുന്ന അഭ്രം ഖനനം ചെയ്തിരുന്ന അഭ്രം കുളമാണ് ഇപ്പോൾ മാലിന്യം തള്ളുന്നവരുടെ ഇഷ്ടകേന്ദ്രം. ഇതിനെതിരെയാണ് ബിജെപിയുടെ നേതൃത്വത്തിൽ കൊടികുത്തൽ സമരം നടത്തിയത്. സമരം മാത്രമല്ല ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിൽ ചിതറിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് മാലിന്യം തള്ളുന്നതിനെതിരെ ബോർഡും സ്ഥാപിച്ചു. തീർന്നില്ല മാലിന്യം തള്ളുന്നവരെ രാത്രിയിൽ ഉൾപ്പെടെ നീരീക്ഷിക്കാനും സംവിധാനം ചെയ്തിട്ടുണ്ടെന്ന് ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുനിൽ കുമാർ പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുരളീകൃഷ്ണൻ, വിനോദ് കുമാർ, രഞ്ജിത്ത് കോഎണ്ണിക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നതിനെതിരെ രംഗത്തെത്തിയത്.
ഉറവിട മാലിന്യ സംസ്കരണം പരാജയപ്പെട്ട സ്ഥിതിയാണ് പഞ്ചായത്തിലുള്ളതെന്ന് ബിജെപി ഭാരവാഹികൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരതമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി മാലിന്യ സംസ്കരണ പരിപാടികൾക്കാവശ്യമായ പ്രചാരണവും സാങ്കേതിക സഹായവും ബിജെപിയുടെ നേതൃത്വത്തിൽ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here